Business

യൂട്യൂബില്‍ വരുമാനമുണ്ടാക്കാന്‍ ഇനി എളുപ്പം; മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം

യൂട്യൂബ് മോണിടൈസേഷന്‍ നിയമങ്ങളില്‍ വന്‍ മാറ്റവുമായി കമ്പനി. ഇതൊടെ യൂട്യൂബ് വഴി വരുമാനം ഉണ്ടാക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും. യൂട്യൂബിന്‍റെ മോണിടൈസേഷന്‍ നിയമങ്ങളിലാണ് മാറ്റങ്ങള്‍. യൂട്യൂബില്‍ വിഡിയോ അപ്‍ലോഡ് ചെയ്ത് വരുമാനമുണ്ടാക്കുന്നവർക്കുള്ള യുട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ചേരാനുള്ള നിബന്ധനകളില്‍ കമ്പനി ഇളവ് വരുത്തിയിട്ടുണ്ട്.
ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്സ് വ്യൂ എന്നിവയാണ് നിലവിലുള്ള നിർബന്ധനങ്ങൾ. എന്നാല്‍ പുതുക്കിയ നിയമപ്രകാരം 500 സബ്സ്ക്രൈബേഴ്സ്, 90 ദിവസത്തിനിടെ കുറഞ്ഞത് മൂന്ന് അപ്‌ലോഡുകൾ ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ എന്നിവ മതി ഇനി മുതല്‍. നിലവില്‍ യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലാണ് ഇളവുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇളവുകൾ വൈകാതെ ഇന്ത്യയിലും ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂപ്പർ താങ്ക്സ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കറുകൾ തുടങ്ങിയ ടിപ്പിംഗ് ടൂളുകളിലേക്കും ചാനൽ അംഗത്വങ്ങൾ പോലുള്ള സബ്‌സ്‌ക്രിപ്‌ഷൻ ടൂളുകളിലേക്കും ഇനി താരതമ്യേന എളുപ്പത്തിൽ കടക്കാനാവും. ദശലക്ഷക്കണക്കിന് കാഴ്‌ചകൾ ലഭിച്ചിട്ടും വിഡിയോ സ്രഷ്‌ടാക്കൾക്ക് കണ്ടന്റ് ക്ഷാമം ഉണ്ടാകാറുണ്ട് എന്നതിനാൽ 90 ദിവസങ്ങളിലെ മൂന്ന് വിഡിയോ അപ്‌ലോഡ് മാനദണ്ഡം കൗതുകകരമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button