Spot Light
തര്‍ക്കം,ആലിംഗനം; ഒരേ വെടിയുണ്ട തുളച്ചു കയറി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മൊബൈല്‍ ഫോണ്‍ കാണാതായതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ദമ്പതികള്‍ ഒരേ വെടിയുണ്ട തുളച്ചുകയറി മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. 40കാരനായ അനെക് പാലും 38കാരിയായ സുമന്‍ പാലുമാണ് മരിച്ചത്. സുമന്‍പാലിന്റെ കയ്യില്‍ നിന്നും ഫോണ്‍ കാണാതായതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തത്. പിന്നാലെ അനെക്പാല്‍ ഭാര്യയെ ആലിംഗനം ചെയ്ത ശേഷം പുറകിലൂടെ വെടിയുതിര്‍ത്തു. ഈ വെടിയുണ്ട അനെക്പാലിന്റെയും നെഞ്ചിലൂടെ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇല്ലാത്തതിനാല്‍ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
