NationalPolitics

കോണ്‍ഗ്രസിന് മുന്നില്‍ ഉപാധിവച്ച് ആം ആദ്മി; പ്രതിപക്ഷ ഐക്യത്തിൽ കല്ലുകടി

നിയമസഭ തിരഞ്ഞെടുപ്പുകളിലെ മല്‍സരത്തിന് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധിവച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മല്‍സരിച്ചില്ലെങ്കില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും എഎപി മല്‍സരരംഗത്ത് ഉണ്ടാകില്ലെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സഹകരണത്തിനില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളിലേക്ക് പോകില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. ഇരു പാര്‍ട്ടികളുടെയും നിലപാട് പ്രതിപക്ഷ ഐക്യനീക്കങ്ങളില്‍ കല്ലുകടിയായേക്കും.

എല്ലാ സംസ്ഥാനങ്ങളിലും അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിനെ തര്‍ക്കുന്ന ഉപാധിയാണ് ആം ആദ്മി പാര്‍ട്ടിമുന്നോട്ട് വച്ചിട്ടുള്ളത്. നേരത്തെ ഭരണത്തിലുണ്ടായിരുന്ന ഡല്‍ഹിയിലും പഞ്ചാബിലും മത്സരിക്കാതിരിക്കുന്നത് പാര്‍ട്ടിയെ തുടച്ച് നീക്കുന്നതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സമാന ആവശ്യം കൂടുതല്‍ പാര്‍ട്ടികള്‍ ഉന്നയിച്ചേക്കും. മാറിനില്‍ക്കല്‍ ബിജെപിയെ വളര്‍ത്തലാകും. രാജസ്ഥാനിലും മധ്യപ്രദേശിലും എഎപി മാറി നിന്നത് കൊണ്ട് കോണ്‍ഗ്രസിന് പ്രയോജനമില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ എഎപി ഉറച്ച് നിന്നാല്‍ പ്രതിപക്ഷ ഐക്യനിരയുടെ തുടര്‍ നീക്കത്തെ ബാധിക്കും. കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ ഡല്‍ഹി സര്‍ക്കാരിന്റെ പോരാട്ടത്തെ കോണ്‍ഗ്രസ് പിന്തുണക്കാത്തതിലും മുഖ്യമന്ത്രി അരവിന്ദ് കെജ്ര്രിവാളുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിക്കാഴ്ചക്ക് തയ്യാറാകാത്തതിലും എഎപിക്ക് വലിയ അതൃപ്തിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button