kerala
‘കള്ളുഷാപ്പ് നടത്തിപ്പിന് 5 ലക്ഷം വാങ്ങി’; സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ പരാതി

കായംകുളത്ത് കള്ളുഷാപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് CPM ഏരിയ സെക്രട്ടറി 5.5 ലക്ഷം വാങ്ങിയെന്ന് പരാതി. ചേർത്തല സ്വദേശിയാണ് പി. അരവിന്ദാക്ഷനെതിരെ എം വി ഗോവിന്ദന് പരാതി നൽകിയത്. കള്ളുഷാപ്പുകൾ നടത്തിയിരുന്ന ആൾക്ക് കെട്ടിടം കൈമാറുന്നതിന് നൽകാനെന്ന് പറഞ്ഞാണ് ഏരിയ സെക്രട്ടറി 12 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പണം നൽകാതെ കള്ളുഷാപ്പ് പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.ഏരിയ സെക്രട്ടറി ഇടപെട്ടത് സ്പിരിറ്റ് കേസിൽ ഒളിവിലായ വ്യക്തിക്ക് വേണ്ടിയെന്നും പരാതിയിലുണ്ട്. ഷാപ്പ് നടത്തിപ്പു ചുമതല ഒഴിയുമ്പോൾ പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
