sports
കൊണ്ടിനെന്റൽ ഫുട്‌ബോൾ കപ്പ്: ലെബനനെ തോൽപിച്ച് ഇന്ത്യ ചാംപ്യൻമാർ

കൊണ്ടിനെന്റൽ ഫുട്‌ബോൾ കപ്പിൽ ലെബനനെ തോൽപിച്ച ഇന്ത്യ ചാംപ്യൻമാർ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. സുനിൽ ചെത്രിയും ലാലിയൻസുല ചങ്ത്തെയുമാണ് ഇന്ത്യക്കായി ഗോൾ നേടിയത്. 46, 65 മിനിട്ടുകളിലാണ് ഇന്ത്യ സ്കോർ ചെയ്തത്. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുകളിലുള്ള ലെബനനെ തോല്‍പിച്ചത് ടീമിന് വലിയ ആത്‍മവിശ്വാസമാണ് നൽകുക. 2018ൽ മുംബൈയിൽ നടന്ന ആദ്യ ഇന്റർ കോണ്ടിനന്റൽ കപ്പിൽ കെനിയയെ 2–0നു തോൽപിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.ഇന്ത്യ, ലെബനൻ, മംഗോളിയ, വനൗതു എന്നീ രാജ്യങ്ങൾ പങ്കെടുത്ത ചാംപ്യൻഷിപ്പിൽ പ്രാഥമിക റൗണ്ടിലെ ആദ്യ രണ്ടു സ്ഥാനക്കാരായാണ് ഇന്ത്യയും ലെബനനും ഫൈനലിൽ എത്തിയത്.
