എന്‍ജിനീയറിങ് പ്രവേശന പരീക്ഷ: സഞ്ജയ് പി.മല്ലാറിന് ഒന്നാംറാങ്ക്

സംസ്ഥാന എൻജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി സഞ്ജയ് പി.മല്ലാറിന്. 600 ൽ 583.6440 സ്കോർ ആണ് സഞ്ജയ് നേടിയത്. കോട്ടയം സ്വദേശികളായ ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും (575.7034), ഫ്രഡി ജോർജ് റോബിൻ മൂന്നാം റാങ്കും (572.7548) നേടി.
എസ്‍സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി എസ്.ജെ.ചേതന (441.7023) ഒന്നാം റാങ്കും കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് (437.9901) രണ്ടാം റാങ്കും നേടി. എസ്ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ (387.5987) ഒന്നും പാലക്കാട് സ്വദേശി എസ്.അനഘ (364.7566) രണ്ടും റാങ്കുകൾ നേടി. ആകെ 49671 പേരാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 24325 പെൺകുട്ടികളും 25346 ആൺകുട്ടികളുമുണ്ട്.
ആദ്യ 5000 റാങ്കുകാരിൽ സംസ്ഥാന ഹയർ സെക്കൻഡറി സിലബസിൽ നിന്ന് 2043 പേരും സിബിഎസ്‍ഇയിൽ നിന്ന് 2790 പേരും ഐസിഎസ്ഇ സിലബസിൽ 133 പേരും മറ്റുള്ള സിലബസിൽ നിന്ന് 34 പേരും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ ആയിരം റാങ്കിൽ ഏറ്റവും കൂടുതൽ പേർ യോഗ്യത നേടിയത് എറണാകുളം ജില്ലയിൽ നിന്നാണ് – 154 പേർ. 135 പേർ യോഗ്യത നേടിയ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്
