kerala
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം; വീഴ്ച പറ്റിയോ എന്ന് ഇപ്പോള്‍ പറയാനാകില്ല; കോളേജ്

എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ കോളജിന്റെ ആഭ്യന്തര കമ്മിറ്റി അന്വേഷണം നടക്കുകയാണെന്നും വീഴ്ച പറ്റിയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എം.എസ്.എം കോളജ് പ്രിന്‍സിപ്പല്‍. അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ പ്രതികരണം നല്‍കാനാവൂവെന്നും പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് താഹ വ്യക്തമാക്കി. ബി.കോമിന് തോറ്റ നിഖിലിന് എം.കോമിന് അഡ്മിഷന്‍ നല്‍കിയതില്‍ കോളജിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും പ്രിന്‍സിപ്പല്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കേരള സര്‍വകലാശാല വിസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
