crime
പീഡനപരാതിയില്‍ കേസെടുക്കുന്നില്ല; പൊലീസിനെതിരെ അതിജീവിത

ഭര്‍ത്താവിന്‍റെ സഹോദരനെതിരായ ലൈംഗിക പീഡനപരാതിയില്‍ പൊലിസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് 21കാരിയായ അതിജീവിത. മലപ്പുറം വാഴക്കാട് പൊലിസ് സ്റ്റേഷനാണ് അതിജീവിതയോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത പീഡനമാണ് ഭര്‍തൃവീട്ടില്‍ നടന്നതെന്ന് കോഴിക്കോട് സ്വദേശിയായ അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലിസ് വാദം.
