kerala

സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായകളെ ദയാവധം ചെയ്യും, എ ബി സി കേന്ദ്രങ്ങൾ നടത്തുന്നതിന് മൃഗസ്നേഹികളുടെ സഹായം തേടും.

സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായകളെ ദയാവധത്തിന് ഇരകളാക്കാൻ മന്ത്രിതല തീരുമാനം. അപകടകാരികളായ നായകളെ കുറിച്ച് റവന്യൂ മേധാവികളെ അറിയിക്കാം. നിലവിലെ കേന്ദ്ര നിയമവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും യോഗത്തിന് ശേഷം തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കേന്ദ്രത്തിന്റെ അനിമൽ ബർത്ത് കൺട്രോൾ റൂൾസിൽ (എ ബി സി) ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അഡ്വക്കറ്റ് ജനറലുമായി ഇക്കാര്യം ചർച്ച ചെയ്തു. അപ്രായോഗികമായ വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

എ ബി സി കേന്ദ്രങ്ങൾ നടത്തുന്നതിന് മൃഗസ്നേഹികളുടെ സഹായം തേടും. അവർക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകും. മൊബൈൽ എ ബി സി കേന്ദ്രങ്ങൾ അടക്കം കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button