sports

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു, സഞ്ജു ടീമില്‍

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. 17 അംഗ ഏകദിന ടീമിലാണ് സഞ്ജു ഇടം നേടിയത്.

ഏകദിന ടീമിനെയും ടെസ്റ്റ് ടീമിനെയും രോഹിത് ശർമ തന്നെ നയിക്കും. ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യയും ടെസ്റ്റിൽ അജിങ്ക്യ രഹാനെയും വൈസ് ക്യാപ്റ്റനാകും. ടെസ്റ്റ് ടീമിൽ നിന്ന് ചേതേശ്വർ പൂജാര പുറത്തായതാണ് ഏറ്റവും വലിയ വാർത്ത. പകരം യശസ്വി ജയ്സ്വാൾ ടീമിലിടം നേടി. ഋതുരാജ് ഗെയ്ക്വാദും ടീമിലിടം നേടിയിട്ടുണ്ട്. നവ്ദീപ് സൈനി ടെസ്റ്റ് ടീമിൽ തിരികെയെത്തി. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.

ഏകദിനത്തിൽ സഞ്ജുവിനെക്കൂടാതെ ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഉമ്രാൻ മാലിക്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട് എന്നിവരും ടീമിലിടം നേടി. ശിഖർ ധവാൻ ടീമിലില്ല. ടെസ്റ്റ് പരമ്പരയാണ് ആദ്യം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ജൂലായ് 12 നും രണ്ടാം ടെസ്റ്റ് ജൂലായ് 20 നും ആരംഭിക്കും. ഏകദിന പരമ്പര ജൂലായ് 27 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയ്ക്ക് ശേഷം ട്വന്റി 20 പരമ്പരയുമുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ (സഹനായകൻ), കെ.എസ്.ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.

ഏകദിന ടീം:രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശാർദൂൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button