kerala
വടകരയില്‍ അധ്യാപക നിയമന തട്ടിപ്പ്; രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തു

കോഴിക്കോട് വടകരയില്‍ അധ്യാപക നിയമനത്തിന്‍റെ പേരില്‍ കോടികളുടെ വെട്ടിപ്പെന്ന് പരാതി. ഇരിങ്ങലിലെ എയ്ഡഡ് സ്കൂളായ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജ്്മെന്‍റാണ് രണ്ടരകോടിയിലധികം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടതിന് പുറമേ ജോലിയും ലഭിക്കാതായതോടെ ജീവിതം വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് മിക്ക ഉദ്യോഗാര്‍ഥികള്‍ക്കും. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്‍റെ പാതയിലാണ് ഇവര്‍.
