
പാലക്കാട് ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ യുവാക്കൾ മർദിച്ചതായി പരാതി. പേങ്ങാട്ടിരി സ്വദേശി അഷറഫിനാണു മർദനമേറ്റത്.ഗൂഗിൾ പേ വഴി പണം അയച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദനമെന്നാണു പരാതി. ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരനോട് തർക്കിച്ച ശേഷം മടങ്ങിപ്പോയ യുവാവ് പിന്നീട് ആളെക്കൂട്ടിയെത്തി ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
