crime
സംസ്ഥാനത്തു വീണ്ടും പനിമരണം; ചികില്‍സയിലുള്ള പന്തളം സ്വദേശി മരിച്ചു

പത്തനംതിട്ടയില്‍ വീണ്ടും പനിമരണം. പന്തളം കടയ്ക്കാട് സ്വദേശി സുരേഷ്കുമാറാണ് മരിച്ചത്. 56 വയസായിരുന്നു. പനിബാധിച്ച് ഒരാഴ്ചയിലധികമായി പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പനി കുറയാതെ വന്നതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ന്യൂമോണിയ ബാധയാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് പേരാണ് പനി ബാധിച്ച് പത്തനംതിട്ടയില്‍ മരിച്ചത്. മൂന്നുപേര്‍ എലിപ്പനിബാധിച്ചും നാരാങ്ങാനത്ത് ഒരു യുവതി ഡെങ്കിപ്പനി ബാധിച്ചുമാണ് മരിച്ചത്. ആങ്ങമൂഴിയില്‍ ഒരുവയസുകാരിയും പനിബാധിച്ച് മരിച്ചിരുന്നു.
