
ബെംഗളുരുവിലെ കോലാറില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന് 20കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു. ഇതറിഞ്ഞ കാമുകന്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രീതിയെന്ന 20കാരി നാട്ടുകാരനായ ഗംഗാധറുമായി ഏറെകാലമായി പ്രണയത്തിലായിരുന്നു. പ്രീതി യാദവ സമുദായാംഗവും ഗംഗാധര്‍ ദലിത് വിഭാഗത്തില്‍ നിന്നള്ള ആളുമാണ്. ഇക്കാരണത്താല്‍ തന്നെ പ്രീതിയുടെ കുടുംബം ഈ പ്രണയബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ഗംഗാധര്‍ പ്രീതിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചു. ആലോചന നിരസിച്ച പെണ്‍കുട്ടിയുടെ കുടുംബം ഗംഗാധറെ അപമാനിച്ച് മടക്കി അയച്ചു. ഇതേചൊല്ലി പെണ്‍കുട്ടിയും പിതാവുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരണവിവരം അറിഞ്ഞ കാമുകന്‍ ലാല്‍ബാഗ് എക്സ്പ്രസിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കാമുസമുദ്ര പൊലീസ് കൃഷ്ണമൂര്‍ത്തിയ അറസ്റ്റ് ചെയ്തു. മകളെ കൊലപ്പെടുത്താന്‍ മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്കു ലഭിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
