National

എളിമയും അര്‍പ്പണ ബോധവുമുള്ള നേതാവ്; അനുസ്മരിച്ച് പ്രധാനമന്ത്രി

പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. എളിമയും അര്‍പ്പണബോധവുമുള്ള നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ഒരേ കാലയളവില്‍ മുഖ്യമന്ത്രിമാരായിരുന്നുവെന്നും കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.

‘കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്ത എളിമയും, അർപ്പണബോധമുള്ള നേതാവിനെയാണ് ശ്രീ ഉമ്മൻ ചാണ്ടി ജിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള അദ്ദേഹവുമായുള്ള എന്റെ വിവിധ ആശയവിനിമയങ്ങൾ ഞാൻ പ്രത്യേകം ഓർക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു’.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button