Spot LightWorld

സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യാന്‍ ശ്രമിച്ച യുവാവ് കോമയിലായി; തിരിച്ചു വരാൻ സാധ്യത 4 ശതമാനം മാത്രമെന്ന് ഡോക്ടർമാർ

ഒരു മാസം മുമ്പ് അദ്ദേഹത്തിന്റെ അതിജീവന സാധ്യത വെറും നാല് ശതമാനം മാത്രമായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ, ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്റ്റീവൻ ജീവിതത്തിലേക്ക് മടങ്ങിവന്നു

സ്വകാര്യഭാഗത്തെ രോമം നീക്കാന്‍ ശ്രമിച്ച യുവാവ് കോമയിലായി. 2022ൽ യുഎസിലെ ടെക്സസിലാണ് സംഭവം. സ്റ്റീവന്‍ സ്പിനാലെ എന്ന യുവാവാണ് മരണത്തെ മുഖാമുഖം കണ്ടത്. സ്വകാര്യ ഭാഗത്തെ ഇൻഗ്രോൺ (ingrown) രോമം നീക്കം ചെയ്തശേഷം അദ്ദേഹത്തിന് രക്തത്തില്‍ കടുത്ത അണുബാധയുണ്ടാകുകയായിരുന്നു. വൈകാതെ തന്നെ യുവാവിന് സെപ്‌സിസ് പിടിപെടുകയും ചെയ്തു. പലതരം രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ സ്റ്റീവനെ മരുന്നുകള്‍ നല്‍കി കോമയിലാക്കുകയായിരുന്നുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു. അന്ന് അദ്ദേഹത്തിന്റെ അതിജീവന സാധ്യത വെറും നാല് ശതമാനം മാത്രമായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ, ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്റ്റീവൻ ജീവിതത്തിലേക്ക് മടങ്ങിവന്നു.

പരസ്യം ചെയ്യൽ
മറ്റുള്ളവർ പലതും പറഞ്ഞെങ്കിലും സ്റ്റീവൻ അതിജീവിക്കുമെന്ന് തന്നെയാണ് തങ്ങൾ കരുതിയതെന്നും അക്കാര്യത്തില്‍ ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ലെന്നും സ്റ്റീവന്റെ സഹോദരി ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി. ‘‘എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് ഇതുവരെയും മനസ്സിലായിട്ടില്ല. അദ്ദേഹത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് മാത്രമാണ് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്,’’ മിഷേല്‍ പറഞ്ഞു. അണുബാധയെത്തുടര്‍ന്നാണ് സെപ്‌സിസ് സ്റ്റീവനെ ബാധിച്ചത്. അണുബാധയോട് ശരീരം ശരിയായ വിധത്തില്‍ പ്രതികരിക്കാതിരിക്കുമ്പോള്‍ സംഭവിക്കുന്ന ഗുരുതരമായ അവസ്ഥയാണ് സെപ്‌സിസ്. സെപ്‌സിസ് മൂലം ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നത് അന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് ജീവന് ഭീഷണിയാകുകയും ചെയ്യും.

‘‘അപൂര്‍വ ബാക്ടീരിയ മൂലമുള്ള രോഗമാണ് സ്റ്റീവനെ ബാധിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ അവയവങ്ങളും പ്രവര്‍ത്തന രഹിതമായിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം അദ്ദേഹത്തെ ഇന്‍ഫ്‌ളൂവന്‍സ എ ബാധിച്ചിരുന്നു. പിന്നീട് ന്യുമോണിയയും പിടിപെട്ടു. കൂടാതെ, എആര്‍ഡിഎസ് (acute respiratory distress syndrome) ബാധിച്ചതിനാല്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു,’’ അവര്‍ പറഞ്ഞു.

പലതരത്തിലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കോമയിലാക്കിയത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് സ്റ്റീവൻ ജീവിതത്തിലേക്ക് മടങ്ങി വന്നത്. ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ ഉൾപ്പടെ അദ്ദേഹത്തിന് ചെയ്തിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന് കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല. അദ്ദേഹം ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button