
പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയെന്ന, ചരിത്രമെഴുതാന്‍ തയ്യാറെടെക്കുകയാണ് ജപ്പാന്‍ കാരിയായ യോഷ്മി യാമഷിത. യോഷ്മി ഉള്‍പ്പടെ മൂന്നുവനിതകളാണ് ഖത്തര്‍ ലോകകപ്പിനുള്ള ഫിഫയുടെ റഫറി പാനലിലുള്ളത്.
1930ലെ ആദ്യ ഫുട്ബോള്‍ ലോകകപ്പ് മുതല്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചിരുന്നത് പുരുഷ റഫറിമാര്‍ മാത്രം.വനിത റഫറിമാരെ വനിത ലോകകപ്പിന് ഉപയോഗിച്ചിരുന്നെങ്കിലും ഇക്കുറി പുരുഷ ലോകകപ്പിലേയ്ക്കും വനിതകളെ ഉള്‍പ്പെടുത്തി. ഒരു വനിത റഫറി പോലുമില്ലാത്ത മിഡില്‍ ഈസ്റ്റിലേയ്ക്കാണ് 36 കാരിയായി യോഷ്മി മല്‍സരം നിയന്ത്രിക്കാനെത്തുന്നത്.
ഇതാദ്യമായല്ല യോഷ്മി ചരിത്രം സൃഷ്ടിക്കുന്നത്. ജെ ലീഗും, ഏഷ്യന്‍ ചാംപ്യന്‍സ് ലീഗും ആദ്യമായി നിയന്ത്രിച്ച വനിതയാണ് യോഷ്മി. എന്തായാലും പുരുഷ ലോകകപ്പ് മല്‍സരങ്ങളുടെ വേഗതയ്ക്കൊപ്പം നില്‍ക്കാനുള്ള കഠിനപരിശീലനത്തില്‍ കൂടിയാണ് യോഷ്മി. മുന്‍ ലോകകപ്പ് മല്‍സരങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടുകൂടിയാണ് പരിശീലനം നടത്തുന്നത്.
