
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രയിലുടനീളം പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള 8 പേർ. രാജ്യത്ത് നിന്ന് 117 പേരാണ് ആകെ യാത്രയിൽ പങ്കെടുക്കുന്നത്. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ അധ്യക്ഷൻ ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ, കെ.എസ്.യു ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, സേവാദൾ മുൻ അധ്യക്ഷൻ എം.എ സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് പദയാത്രയിൽ കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങൾ.
യാത്രയിലുടനീളം പങ്കെടുക്കുന്ന ഇവരെ ഭാരത് യാത്രികര്‍ എന്നാണ് വിശേഷിപ്പിക്കുക. യുവ നേതാവ് കനയ്യ കുമാർ, കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര, യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ് തുടങ്ങിയവരും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
