
തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പെട്ട് കാണാതായ ഷാനി എന്ന യുവതിയുടെ മൃതദേഹം ലഭിച്ചു. ഇന്നലെ ഒഴുക്കില്‍പെട്ട് ആറുവയസുകാരി നസ്രിയ മരിച്ചിരുന്നു. കനത്തമഴയെ തുടര്‍ന്ന് രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ രാവിലെ പുനരാരംഭിച്ചിരുന്നു. ബ്രൈമൂര്‍ ഉള്‍വനത്തിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് വാമനപുരം നദിയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. 11 അംഗ കുടുംബമാണ് ഇന്നലെ ഒഴുക്കില്‍പെട്ടത്. ഇതില്‍ ഒന്‍പതുപേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
