
എറണാകുളം പറവൂരിലെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളെ ബന്ധപ്പെടാന്‍ അമലയെ അനുവദിച്ചില്ലെന്ന്് ബന്ധു ലാവണ്യ പറഞ്ഞു. അമല ഗര്‍ഭിണിയായണെന്ന വിവരം പോലും അറിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
