
തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞു രണ്ടു പേർ മരിച്ചു. പതിനാലു പേരെ രക്ഷപ്പെടുത്തി. ഒൻപതുപേർ ഇപ്പോഴും പുലിമുട്ടിനിടയിൽ കുടുങ്ങി കിടക്കുകയാണ് . പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം തടസപ്പെട്ടു. രക്ഷാപ്രവർത്തനം വൈകുന്നതില്‍ പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയാണ്.
ഉച്ചക്ക് രണ്ടു മണിയോടെ മീൻ പിടുത്തത്തിന് ശേഷം കരയിലക്ക് വരികയാണ് സഫ മർവ എന്ന ബോട്ട് തിരയിൽ പെട്ട് മറിഞ്ഞത്. മൽസ്യ തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 12 പേരെ രക്ഷപ്പെടുത്തി. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത് . കടലിൽ കുടുങ്ങി കിടക്കുന്ന ഒൻപതു പേരെ രക്ഷപ്പെടുത്താനായിട്ടില്ല
കടലിൽ നിരീക്ഷണം നടത്തുന്ന നാവികസേനയുടെ കപ്പലും കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് അറിയിച്ചു. ശക്തമായ കാറ്റാണ് രക്ഷ പ്രവർത്തനത്തിന് തടസമായി നിൽക്കുന്നത്.
