നവവധുവിനെ തലയ്ക്കടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചുകൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (25)ആണ് കൊല്ലപ്പെട്ടത്. രാത്രി രണ്ടരയോടെ നിലവിളക്കുകൊണ്ടാണ് തലയ്ക്കടിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂലൈ 8 ന് ആയിരുന്നു വർക്കല അയന്തി സ്വദേശി അനീഷും നിഖിതയുമായുള്ള വിവാഹം.

വിവാഹശേഷം വിദേശത്ത് പോവുകയും 10 ദിവസം മുന്നേ അനീഷിന്റെ കാലിന്റെ വേദനക്ക് ചികിത്സയ്ക്കായി നാട്ടിൽ വരികയും ആയിരുന്നു. വഴക്കിനിടയിൽ അനീഷ് നിലവിളക്കെടുത്ത് നിഖിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നവവധുവിനെ തലയ്ക്കടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes