
കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലായ ബെംഗളൂരു നഗരത്തില്‍ ജനങ്ങളുടെ ദുരിതം തുടരുന്നു. മഴയ്ക്ക് ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു. തോടുകളും ഓടകളും നിറഞ്ഞതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല. ഫ്ലാറ്റുകളുടെയും കെട്ടിടങ്ങളിലെയും പാര്‍ക്കിങ് സ്ഥലങ്ങള്‍ വെള്ളത്തിലാണ്. ഇവിടെനിന്ന് വാഹനങ്ങള്‍ നീക്കുന്ന ജോലികള്‍ തുടരുന്നു. വെള്ളമിറങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കുന്ന ജോലികളും തുടങ്ങി. ഇന്നും നഗരത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. കാവേരി കുടിവെള്ള പദ്ധതിയുടെ പമ്പിങ് നിർത്തിയതിനാല്‍ ബെംഗളുരു നഗരത്തിൽ അൻപതൽ അധികം പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി.
