
കേരള എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജോത് കൃഷ്ണൻ മൂന്നാം റാങ്കും നേടി. അമ്പതിനായിരത്തിഎണ്ണൂറ്റി അൻപത്തിയെട്ടുപേരാണ് പട്ടികയിൽ ഉള്ളത്. ആദ്യ അയ്യായിരം പേരിൽ 2215 പേർ സംസ്ഥാന സിലബസും 2568 പേർ കേന്ദ്ര സിലബസുമാണ്.
