
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ തോല്‍പിച്ച് ശ്രീലങ്ക. ആറുവിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം. 174 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ മറികടന്നു. രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യത മങ്ങി. നാളെ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ചാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. പഥും നിസങ്ക 52 റണ്‍സും കുശാല്‍ മെന്‍ഡിസ് 57 റണ്‍സും നേടി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 97 റണ്‍സ് നിര്‍ണായകമായി. ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. രോഹിത് ശര്‍മ 41 പന്തില്‍ 72 റണ്‍സ് നേടി. മധുശനക 24 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തി. 19ാം ഓവറില്‍ ഋഷഭ് പന്തിനെയും ദീപക് ഹൂഡയെയും മധുശനക പുറത്താക്കി.
