ജയറാം ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട്, അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്:

മലയാള സിനിമയിലെ മുന്‍നിര താരമാണ് ജയറാം. എന്നാല്‍ കഴിഞ്ഞ കുറേകാലമായി നല്ലൊരു വിജയം നേടാന്‍ ജയറാം ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ജയറാമിന്റെ മിക്ക ഹിറ്റ് സിനിമകളുടേയും സംവിധായകന്‍ ആയിരുന്നു രാജസേനന്‍. ഇരുവരും തമ്മില്‍ പിരിയുകയായിരുന്നു പിന്നീട്. ഇപ്പോഴിതാ ജയറാമിന്റെ പരാജയങ്ങളക്കെുറിച്ചും രാജസേനനുമായി പിണങ്ങിയതിനെക്കുറിച്ചും മനസ് തുറക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍.

ജയറാം ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട്, അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്:

മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമചന്ദ്രന്‍ മനസ് തുറന്നത്. ജയറാമിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണം എന്താണെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. രാജസേന്റേയും ജയറാമിന്റേയും കരിയറിലുണ്ടായ പരാജയങ്ങളെക്കുറിച്ച് അദ്ദേഹം മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

രാജസേനന്‍ ചെയ്തതൊക്കെ കൊമേഷ്യല്‍ സിനിമകളായിരുന്നു. ആ കാലഘട്ടത്തിന് അനുസരിച്ചുള്ളത്. എല്ലാം ഓടി. ജയറാമിനെ വച്ചായിരുന്നു ചെയ്തത്. ജയറാം ഒരുപാട് സംവിധായകരെ ഇട്ട് കറക്കിയിട്ടുണ്ട്, ചെറിയ സംവിധായകരെ ഒക്കെ പറ്റിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അവരൊക്കെ ഇന്ന് നല്ല സംവിധായകരായി മാറി. ഒരുപാട് സംവിധായകരെ നടത്തിച്ചിട്ടുണ്ട്. മറ്റന്നാള്‍ തുടങ്ങാം എന്നൊക്കെ പറഞ്ഞ് പറ്റിച്ചിട്ടുണ്ട്.

ലാല്‍ ജോസ് ആദ്യം കഥ പറയാന്‍ പോയപ്പോള്‍ സമയം കൊടുത്തില്ല. പിന്നെ പോയപ്പോള്‍ ശ്രീനിവാസന്‍ വന്ന് പറയട്ടെ എന്ന് പറഞ്ഞു. അങ്ങനെ ഒരുപാട് പേരെ ചുമ്മാ നടത്തി ഇല്ലാതാക്കിയിട്ടുണ്ട്. ജയറാം നല്ല നടനായിരുന്നു. നല്ലൊരു ആളായിരുന്നു. പക്ഷെ ഇങ്ങനെയൊക്കെയാണ് വെളിയില്‍ കേള്‍ക്കുന്നത്. ഒരുപാട് അസിസ്റ്റന്റ് ഡയറക്ടമാരേയും കൊച്ച് സംവിധായകരേയും അങ്ങോട്ടും ഇങ്ങോട്ടും നടത്തി അവസാനം ഇത്രാം തിയ്യതി തുടങ്ങാം എന്നും പറയും.

പിന്നെയാകും അറിയുക ആ സമയം കൊടുത്തിരിക്കുന്നത് മറ്റൊരാള്‍ക്ക് ആണെന്ന്. ഈ സമയം കൊണ്ട് അയാള്‍ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ടാകും. അയാളുടെ ജീവിതമല്ലേ. അങ്ങനെ ഒരുപാട് പേരോട് ചെയ്തിട്ടുണ്ട്.

രാജസേനന്‍ ആണ് ഒരു സമയത്ത് രക്ഷിച്ച് നിര്‍ത്തിയത്. എല്ലാ പടങ്ങളും ഹിറ്റായിരുന്നു. വേറെ സിനിമകള്‍ ചെയ്യണമെന്നൊരു തോന്നല്‍ ജയറാമിന് തോന്നിയിട്ടുണ്ടാകാണം. ജയറാമിനെ തെറ്റിക്കുന്നത് ആ പടത്തേക്കാള്‍ നല്ലത് ഈ പടമാണ്, സ്ഥിരം രാജസേനന്റെ പടം ചെയ്താല്‍ ഇങ്ങനെയായി പോകും എന്നൊക്കെ പറഞ്ഞു കൊടുക്കുന്നവരാണ്. അങ്ങനെ വരുന്നതാണ്. അത് പരാജയമാണ്. ആരെന്ത് പറയുന്നുവെന്ന് ജയറാം കേള്‍ക്കേണ്ടതില്ല. നല്ല കഥ നോക്കി തിരഞ്ഞെടുക്കണം. ഇത്രയും പടം നന്നായി ഓടിയ സംവിധായകനല്ലേ?

ജയറാമിനെ വച്ച് രാജസേനന്‍ ചെയ്ത സിനിമകളൊക്കെ അദ്ദേഹത്തിന് കൊമേഷ്യലി നല്ല പേരുണ്ടാക്കി കൊടുത്തവയാണ്. വളരെ ലോ കോസ്റ്റില്‍ പടം ചെയ്യുന്ന സംവിധായകനാണ് രാജസേനന്‍. അങ്ങേര്‍ക്കും അബദ്ധം പറ്റി. ജയറാമിനെ തന്നെ പിടിച്ചു നിന്നു. വേറെ നടന്മാരെ തേടി പോയില്ല. ജയറാം പോവുകയും ചെയ്തു, നല്ല നടന്മാരെ പിന്നെ കിട്ടിയതുമില്ല. ഇനി അവരെ കൂട്ടി യോജിക്കാനാകില്ല. ജയറാമിന്റെ പടങ്ങളൊന്നും ഈയ്യടുത്ത് പോയില്ല. വീണ്ടും രാജസേനനൊപ്പം വന്നാല്‍ പഴയ കുപ്പിയിലെ കഷായം എടുത്തൊഴിക്കുന്നത് പോലാകും.

രാജസേനന്‍ പുതിയ ആളുകളെ വച്ച് സിനിമ ചെയ്യണം. രാജസേനന്‍ അഭിനയിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. നല്ല സെന്‍സുള്ള സംവിധായകനാണ്. ഞാന്‍ അത് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാമചന്ദ്രന്‍ പറയുന്നു.

മകള്‍ ആണ് ജയറാമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ നായിക മീര ജാസ്മിനായിരുന്നു. ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ തിരിച്ചുവരവ്, മീര ജാസ്മിന്റെ തിരിച്ചുവരവ്, സത്യന്‍ അന്തിക്കാട്-മീര ജാസ്മിന്‍ കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് എന്നൊക്കെ നിലയില്‍ ചിത്രത്തിനായി പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാത്തു നിന്നത്. പക്ഷെ ചിത്രം പരാജയപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes