
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇന്‍ഫോപാര്‍ക് വരെയുള്ള രണ്ടാം ഘട്ടത്തിന് 1957.05 കോടിയാണ് ചെലവ്. കാക്കനാട് വഴിയാണ് പാത കടന്നു പോകുന്നത്. 11.17 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പതിനൊന്ന് സ്റ്റേഷനുകളാണുള്ളത്.
