
ഏഷ്യാകപ്പില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ഇന്ത്യയ്ക്ക് ഇനി ഫൈനലില്‍ എത്തണമെങ്കില്‍ മറ്റു ടീമുകളുടെ മല്‍സരഫലത്തിനായി കാക്കണം. ഇന്നത്തെ അഫ്ഗാനിസ്ഥാന്‍–പാക്കിസ്ഥാന്‍ മല്‍സരം ഇന്ത്യയുടെ ഗതി നിര്‍ണയിക്കും. അഫ്ഗാനിസ്ഥാന്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാകൂ.
ഇനി ഇന്ത്യയ്ക്ക് ഒരു കളിയാണു സൂപ്പർ ഫോറിൽ ബാക്കിയുള്ളത്. ആ മത്സരം ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. കാരണം ഇന്ത്യയുടെ ഫൈനൽ പ്രവേശം സാധ്യമാകണമെങ്കിൽ അതിനു ചില കാര്യങ്ങൾ കൂടി നടക്കേണ്ടതുണ്ട്. ഇന്ന് നടക്കുന്ന പാക്കിസ്ഥാനെതിരായ കളിയിൽ അഫ്ഗാനിസ്ഥാൻ ജയിക്കണം. ഇന്ത്യ അഫ്ഗാനിസ്ഥാനെ തോൽപിക്കുന്നതു കൂടാതെ ശ്രീലങ്ക പാക്കിസ്ഥാനെയും തോൽപിക്കണം
പാക്കിസ്ഥാനോട് തോറ്റ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ തോല്‍ക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് 180റണ്‍സിനു മുകളില്‍ സ്കോ്‍ ചെയ്യാനാകാത്തതും ബോളരില്‍ അര്‍ഷ്ദീപ് സിങ്ങിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും പ്രകടനവും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി. ഇന്നത്തെ മല്‍സരത്തില്‍ പാക്കിസ്ഥാന്‍ തോറ്റാല്‍ മാത്രമേ ഇന്ത്യയ്ക്ക് സാധ്യതയുള്ളു. നെറ്റ് റണ്‍റേറ്റിലും ഇന്ത്യ പിന്നിലാണ്.
അഫ്ഗാനിസ്ഥാന്‍ ഇന്ന് പാക്കിസ്ഥാനെ തോല്‍പിക്കുകയും പിന്നീട് ഇന്ത്യ അഫ്ഗാനിസ്ഥാനെ തോല്‍പിക്കുകയും ഒടുവില്‍ ശ്രീലങ്ക, പാക്കിസ്ഥാനെ തോല്‍പിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ഫൈനല്‍ കളിക്കാം. പാക്കിസ്ഥാന്‍ ഇന്ന് ജയിച്ചാല്‍ ഇന്ത്യ പുറത്താകും. നിലവിലെ ഫോമില്‍ അഫ്ഗാനിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും പാക്സ്ഥാന്‍ തോല്‍ക്കുമെന്ന് കരുതാനാകില്ല. ഇങ്ങനെ ഗതികെട്ട് കണക്കുകൂട്ടിയിരിക്കുന്നതിലും ഭേദം ടീം ഇന്ത്യ പുറത്താകുന്നതാണ് നല്ലതെന്ന് കരുതുന്നവരാണ് ആരാധകരിലേറെയും.
