
തിരുവനന്തപുരം കാട്ടാക്കടയില്‍ തെരുവുനായ ആക്രമണം. കുട്ടികളടക്കം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ നിന്നവരെയാണ് നായ കടിച്ചത്. വെയിറ്റിങ് ഷെഡില്‍ ബസ് കാത്ത് നിന്ന കുട്ടിയെയാണ് ആദ്യം നായ കടിച്ചത്. തൊട്ടുപിന്നാലെ ബസ് ഇറങ്ങി നടന്ന് പോയ കുട്ടിയെയും കുട്ടിയെ രക്ഷിക്കാനെത്തിയ മറ്റൊരാളെയും നായ ആക്രമിക്കുകയായിരുന്നു. മൂന്ന് പേരെയും പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കടയിലെ വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസവും തെരുവ് നായ ആക്രമണമുണ്ടായിരുന്നു.
