കണ്ണൂരിൽ തെരുവ് നായ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്ക്; കൈപ്പത്തി കടിച്ചെടുത്തു,

കണ്ണൂർ കണ്ണാടിപറമ്പിൽ കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമണത്തിൽ പരുക്കേറ്റത് എട്ടു പേർക്കാണ്. പ്രായമായവർ മുതൽ കുട്ടികൾ വരെ ഇതിൽ ഉൾപ്പെടും. വളർത്തു മൃഗങ്ങളെയടക്കം ആക്രമിക്കുന്ന നായക്കൂട്ടങ്ങളെ പ്രതിരോധിക്കാനാവാതെ നിസഹായപ്പെട്ടു പോവുകയാണ് ഈ നാടും നാട്ടുകാരും.

തെരുവ് നായ കൂട്ടങ്ങൾ സൈര്യ വിഹാരം നടത്തി മനുഷ്യ ജീവിതം കടിച്ചു കീറുന്ന നാളുകളാണിത്. വീട്ടുമുറ്റത്ത് നിന്നിരുന്ന യശോദയെ നായക്കൂട്ടം ആക്രമിച്ചത് നിമിഷം നേരം കൊണ്ട് . പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും കൈപ്പത്തി കടിച്ചെടുത്തു.

ഇത് ഒരാളുടെ മാത്രം കഥയല്ല , കണ്ണാടി പറമ്പിൽ വീടിന് പുറത്ത് ഇറങ്ങാൻൻ കൈയ്യിൽ വടി വേണം ഇല്ലെങ്കിൽ നായക്കൂട്ടം ജീവനെടുക്കും. പ്രതിരോധം ജീവിത മാർഗ്ഗമാക്കുന്ന മനുഷ്യരുടെ നിസഹായതയിലാണ് ഈ നാടിന്ന് .

കണ്ണൂരിൽ തെരുവ് നായ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്ക്; കൈപ്പത്തി കടിച്ചെടുത്തു,

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes