ശരംകുത്തി ആലിന് മുന്നില്‍ കെട്ടിവെച്ചത് പോലെ’: കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക സൈബര്‍ ആക്രമണം

‘.

നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണം. മുൻപ് നടത്തിയ ഒരു പരാമർശത്തിന്റെ പേരിലാണ് ഇപ്പോൾ സൈബറാക്രമണം ശക്തമാകുന്നത്. ഒരു പരിപാടിയില്‍ അവതാരകനായെത്തിയ സുരാജ് സഹ അവതാരകയോട് തമാശയ്ക്ക് പറഞ്ഞ ചില കാര്യമാണ് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചത്. അവതാരക കയ്യില്‍ കെട്ടിയ ചരടിനെക്കുറിച്ച് സുരാജ് കളിയാക്കി സംസാരിക്കുന്നതിന്റെ പഴയ വീഡിയോ ആണ് സൈബർ ആക്രമണത്തിന് കാരണമായിരിക്കുന്നത്.

അവതാരക വേദിയിൽ എത്തിക്കുമ്പോൾ നമസ്‌തേ എന്നുപറഞ്ഞ് സുരാജ് അവതാരകയ്ക്ക് കൈ നല്‍കുന്നുണ്ട്. ഇതിനിടെ കയ്യില്‍ കെട്ടിയ ചരട് കണ്ട് ചിരിച്ചുകൊണ്ട് ഇതൊക്കെ എന്തുവാടെ എന്ന് ചോദിക്കുകയും അപ്പോള്‍ അവതാരക ഇതൊന്നും കളിയാക്കാന്‍ പാടില്ലെന്ന് പറയുകയും ചെയ്യുന്നു. ഇതിന് സുരാജ് നൽകിയ പരിഹാസ മറുപടിയാണ് ട്രോളുകൾക്കും സൈബർ ആക്രമണത്തിനും കാരണമായിരിക്കുന്നത്,

‘നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്‍ക്കുന്നു. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ, ശരംകുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം. അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്.. ഇതൊക്കെ വളരെ മോശം അല്ലേ’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇതിന് പിന്നാലെ നിരവധിപേരാണ് സുരാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സുരാജിന്റെ എല്ലാ സിനിമകളും ഷോകളും ബഹിഷ്‌ക്കരിക്കും എന്നുള്‍പ്പെടെയാണ് കമന്റുകള്‍..സുരാജ് പഴയ ഫോട്ടോയില്‍ അദ്ദേഹം ചരട് കെട്ടിയിട്ടിട്ടുണ്ടല്ലോ എന്നും ചിലര്‍ ചോദിക്കുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മുതൽ സുരാജ് മതപരമായ ആചാരങ്ങളെ അപമാനിക്കാൻ മനഃപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും ചിലർ ആരോപിക്കുന്നു.

ശരംകുത്തി ആലിന് മുന്നില്‍ കെട്ടിവെച്ചത് പോലെ’: കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക സൈബര്‍ ആക്രമണം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes