
ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്ക. എലിസബത്ത് രാജ്ഞി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലെന്ന് ബക്കിങ് ഹാം കൊട്ടാരം. രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗണ്‍സില്‍ യോഗം മാറ്റി. ആരോഗ്യനില തൃപ്തികരമെന്നും ബാമോറലിലെ കൊട്ടാരത്തില്‍ തുടരുമെന്നും അധികൃതര്‍ പറയുന്നു. ചാള്‍സ് രാജകുമാരന്‍ ബാമോറലിലെ കൊട്ടാരത്തിലെത്തി. രാജ്ഞിയുടെ ആരോഗ്യത്തില്‍ രാജ്യമാകെ ആശങ്കയിലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്.
