മകളുടെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു, ഒരു ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്‌നേഹവും പരിഗണനയും മഞ്ജുവിൽ നിന്ന് കിട്ടിയിട്ടില്ല, എല്ലാം പരാജയമായിരുന്നു, ഇതെല്ലാം തന്നത് കാവ്യ, വേർപിരിയാനുണ്ടായ കാരണം, ദിലീപിന്റെ വാക്കുകൾ വീണ്ടും വൈറൽ

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് 1998ല്‍ ദിലീപിനെ മഞ്ജു വാര്യര്‍ വിവാഹം കഴിക്കുന്നത്. മൂന്ന് വര്‍ഷത്തെ സിനിമാ ജീവിതം വിവാഹത്തോടെ മഞ്ജു അവസാനിപ്പിക്കുകയും ചെയ്തു.പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ദിലീപും മഞ്ജു വാര്യരും ചേര്‍ന്ന് അവസാനിപ്പിച്ചത്.
ഏക മകള്‍ മീനാക്ഷി അച്ഛന്‍ ദിലീപിനൊപ്പമാണ് പോയത്. തുടര്‍ന്ന് നൃത്തത്തിലേക്ക് സിനിമയിലേക്കും മഞ്ജു വാര്യര്‍ തിരിച്ച് വന്നു. അതിനിടെ 2016ല്‍ ദിലീപും നടി കാവ്യാ മാധവനും വിവാഹിതരായി. ഇവര്‍ക്ക് മഹാലക്ഷ്മി എന്ന ഒരു മകളുണ്ട്

ഇടവേളക്ക് ശേഷം വീണ്ടും വമ്പൻ ടീമുമായി ദിലീപ്‌സിനിമയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായുള്ള ദിലീപിന്റെ അരുൺ ഗോപി ചിത്രത്തിന് കൊട്ടാരക്കരയിൽ തുടക്കം കുറിച്ചിരിക്കുയാണ്.

ഇപ്പോഴിതാ ദിലീപ് പലപ്പോഴായി തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ വീണ്ടും കുത്തിപൊക്കിയിരിക്കുകയുമാണ് സോഷ്യൽമീഡിയ.

ദിലീപിന്റെ ആ വാക്കുകൾ ഇങ്ങനെയാണ്

‘കാവ്യ കാരണമാണ് താൻ മഞ്ജുവും ഈയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്.

വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു.

അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. എനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി.

ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു. കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്. അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം”- ദിലീപ് പറയുന്നു.

അതേ സമയം മുതിർന്ന സിനിമാ ലേഖകൻ കൂടിയായ രത്നകുമാർ പല്ലിശ്ശേരി ദിലീപ് തന്നോട് പറഞ്ഞതായി മറ്റൊരു കാര്യം വെളിപ്പെടുത്തിയിരുന്നു. ”ഒരു ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്‌നേഹവും പരിഗണനയും ഒന്നും എനിക്ക് മഞ്ജുവിൽ നിന്ന് കിട്ടിയിട്ടില്ല. ഇതിലെല്ലാം അവൾ ഒരു പരാജയം ആയിരുന്നു. എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്.

അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ, അവളുടെ സ്‌നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല എന്നും ദിലീപ് തന്നോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മകളുടെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു, ഒരു ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്‌നേഹവും പരിഗണനയും മഞ്ജുവിൽ നിന്ന് കിട്ടിയിട്ടില്ല, എല്ലാം പരാജയമായിരുന്നു, ഇതെല്ലാം തന്നത് കാവ്യ, വേർപിരിയാനുണ്ടായ കാരണം, ദിലീപിന്റെ വാക്കുകൾ വീണ്ടും വൈറൽ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes