
ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് സംശയിച്ച് സ്വന്തം പിതാവിനെ വെട്ടിക്കൊന്ന് മകൻ. മധ്യപ്രദേശിലെ കട്നയിലാണ് നടുക്കുന്ന െകാലപാതകം നടന്നത്. 70 വയസ്സുള്ള പിതാവിനെയാണ് സംശയത്തിന്റെ പേരിൽ 25കാരൻ മകൻ മഴു െകാണ്ട് വെട്ടിക്കൊന്നത്. സംഭവത്തിൽ ലക്ഷ്മൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിതാവ് 70കാരൻ നന്തിലാലാണ് കൊല്ലപ്പെട്ടത്.
വിവാഹശേഷം മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു ലക്ഷ്മൺ. ഇതിനിടയിലാണ് നാട്ടിൽ താമസിക്കുന്ന ഭാര്യയുടെ തന്റെ അച്ഛനും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന സംശയം ഉണ്ടായത്. സംശയം കൂടിയതോടെ ആരോടും പറയാതെ ഇയാൾ നാട്ടിലെത്തുകയായിരുന്നു. പിന്നാലെ അച്ഛനുമായി തർക്കിക്കുകയും വീട്ടിലുണ്ടായിരുന്ന മഴു െകാണ്ട് വെട്ടിക്കൊല്ലുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി മുംബൈയ്ക്ക് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
