
അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും വിദൂരവിദ്യാഭ്യാസം വഴിയും ഒാണ്‍ലൈനായും നേടിയ ബിരുദം റെഗുലര്‍ ബിരുദത്തിന് തത്തുല്യമായി പരിഗണിക്കുമെന്ന് യുജിസി. പിജി ഡിപ്ലോമ കോഴ്സുകള്‍ക്കും റെഗുലര്‍ ബിരുദത്തിന്‍റെ പരിഗണന ലഭിക്കും. യുജിസി ചട്ടം 22 പ്രകാരമാണ് തീരുമാനമെടുത്തത്. ഒാണ്‍ൈലനായും വിദൂരവിദ്യാസം വഴിയും ബിരുദം നേടുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് യുജിസി തീരുമാനം. എന്‍ജിനിയറിങ്, മെഡിക്കല്‍, ഫിസിയോതെറാപ്പി തുടങ്ങി പ്രായോഗിക പരിശീലനം ആവശ്യമുള്ള ചില കോഴ്സുകള്‍ വിദൂരവിദ്യാഭ്യാസം വഴിയും ഒാണ്‍ലൈനായും നടത്തരുതെന്ന് യുജിസി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദൂരവിഭ്യാസം വഴിയും ഒാണ്‍ലൈനായും കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ അംഗീകാരം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന മുന്നറിയിപ്പും യുജിസി നേരത്തെ നല്‍കിയിരുന്നു.
