
‘
നടൻ, തിരക്കഥാകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ചിട്ടുള്ള ഒരു പ്രതിഭയാണ് ശ്രീനിവാസൻ. വർഷങ്ങളോളമായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി നിന്ന ശ്രീനിവാസൻ ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളും ചികിത്സയും മറ്റുമായി വീട്ടിൽ വിശ്രമത്തിലാണ്.
അടുത്തിടെ മഴവിൽ മനോരമയിലെ അവാർഡ് ചടങ്ങിൽ വിശിഷ്ടാതിഥിയായി ശ്രീനിവാസൻ എത്തിയിരുന്നു. രോഗ കിടക്കയിൽ നിന്ന് വീണ്ടും ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ ശ്രീനിവാസൻ എത്തിയത് സിനിമാ പ്രേമികൾക്ക് ഏറെ സന്തോഷം പകർന്ന കാഴ്ചയായിരുന്നു.
ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രീനിവാസനെ വേദിയിലേക്ക് വിളിച്ച് വരുത്തി മോഹൻലാൽ ചുംബിക്കുന്ന വീഡിയോയും വൈറലായിരുന്നു. വളരെ നാളുകൾക്ക് ശേഷം മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ദാസനേയും വിജയനേയും ഒരുമിച്ച് ഒരു വേദിയിൽ കണ്ട സന്തോഷവും സിനിമാ പ്രേമികൾക്കുണ്ടായിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ വളരെ നാളുകളായി ശ്രീനിവസാനെ അലട്ടുന്നുണ്ട്. ഇപ്പോൾ അദ്ദേഹം അതിൽ നിന്നെല്ലാം കരകയറികൊണ്ടിരിക്കുകയാണ്. ശ്രീനിവാസനെ ആ വേദിയിൽ എത്തിച്ചതിനെ കുറിച്ച് നടൻ സിദ്ദിഖ് തുറന്ന് പറഞ്ഞത് വൈറലായിരുന്നു.
പീസ് എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് സിദ്ദിഖ് ശ്രീനിവാസനെ ആ വേദിയിലേക്ക് തിരിച്ചെത്തിച്ചതിനെ കുറിച്ച് സംസാരിച്ചത്. ‘ശ്രീനിയേട്ടൻ വലിയൊരു ആപത്ഘട്ടം കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വന്ന ആളാണ്.’
‘വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്നു. അദ്ദേഹത്തിന് കാർഡിയാക് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ശരിക്ക് പറഞ്ഞാൽ അദ്ദേഹത്തിൻ്റെ ഓർമ്മ നഷ്ടപ്പെട്ട് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ച് കിട്ടുമോയെന്ന് പോലും നമ്മൾ വേവലാതിപ്പെട്ടിരുന്ന കുറെ സമയങ്ങളുണ്ടായിരുന്നു. അന്ന് ഞാൻ സത്യൻ അന്തിക്കാടുമായി സംസാരിക്കാറുണ്ടായിരുന്നു.’
‘സത്യേട്ടൻ അന്ന് പറഞ്ഞത് ഇപ്പോ നമുക്ക് ശ്രീനിയേട്ടനെ അങ്ങനെ വിട്ടുകളയാൻ പറ്റില്ല… ഒന്നൂടി അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരണം എന്നാണ്. ഇനി ഒന്നുകൂടി ശ്രീനി വരണം… വരും എന്നായിരുന്നു… അങ്ങനെയൊക്കെ ആയിരുന്നു ഞങ്ങളുടെ സ്പിരിറ്റ്. ശ്രീനിയേട്ടനെ അങ്ങനെ അങ്ങ് ഒതുക്കി ഇരുത്തിയാൽ പറ്റില്ല.’
‘ഒരു വേദിയിലേക്കൊക്കെ കൊണ്ടുവരണം. അത് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞത് എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ട് എന്നായിരുന്നു. ഞങ്ങൾ വിമല ടീച്ചറോടും പറഞ്ഞു. എങ്ങനെയെങ്കിലുമൊക്കെ ശ്രീനിയേട്ടനെ കൊണ്ടുവരണമെന്ന്. ഇങ്ങനെയൊരു വേദിയുടെ മുന്നിൽ വെച്ചൊരു ആദരവ് കിട്ടുന്നത് നല്ല കാര്യമല്ലേ.’
‘അദ്ദേഹത്തിന് അതുണ്ടാക്കുന്ന ഒരു എനർജി വളരെ വലുതാണല്ലോയെന്ന്. അതുകൊണ്ടാണ് വേദിയിലേക്ക് കൊണ്ടുവന്നത്’ എന്നാണ് സിദ്ദീഖ് പറഞ്ഞത്. ഇപ്പോഴിത അച്ഛനെ കുറിച്ച ധ്യാൻ പറഞ്ഞാെരു കാര്യമാണ് വൈറലാകുന്നത്.
‘അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള എല്ലാത്തിനും എതിരാണ് അച്ഛൻ, പക്ഷെ നന്നായി സിഗരറ്റ് വലിക്കും’ എന്നാണ് ധ്യാൻ പറയുന്നത്. അസുഖം വന്നശേഷം ഇപ്പോൾ അതെല്ലാം അച്ഛൻ നിർത്തിവെച്ചിരിക്കുകയാണെന്നും ധ്യാൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നടൻ ശ്രീനിവാസനെ കുറിച്ചുള്ള രസകരമായ കഥകൾ പ്രേക്ഷകർ പലപ്പോഴും അറിയുന്നത് മകൻ ധ്യാൻ ശ്രീനിവാസനിലൂടെയാണ്.
അലോപ്പതിയോട് എതിർപ്പുളള അച്ഛനെ താൻ നിർബന്ധിച്ചാണ് മരുന്ന് കഴിപ്പിച്ചിരുന്നതെന്ന് മുമ്പ് ധ്യാൻ പറഞ്ഞിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഐഡിയാണ്. നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ഐഡി എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
