
‘
ത്വെയ്റ്റ്സ് ഗ്ലേസിയര്‍ എന്ന മഞ്ഞുപാളി അന്റാർട്ടിക്കിൽ നിന്ന് പൂർണമായും തകർന്ന് സമുദ്രത്തിൽ എത്തിയേക്കാമെന്ന് ഗവേഷകർ. കോടിക്കണക്കിന് ലീറ്റർ ജലം ഉൾക്കൊള്ളുന്ന മഞ്ഞുപാളികൾ കടലിൽ ചേർന്നാല്‍ ലോകമെങ്ങുമുള്ള സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരും.
അസാമാന്യ വലിപ്പമാണ് ഡൂംസ്ഡേ അഥവാ ലോകാവസാന മഞ്ഞുപാളി എന്നറിയപ്പെടുന്ന ത്വെയ്റ്റ്സിനുള്ളത്. നേർത്ത ബന്ധം മാത്രമാണ് നിലവിൽ ത്വെയ്റ്റിസിന് അന്റാർട്ടിക്കുമായുള്ളത്.
ഉപഗ്രങ്ങളുടെ സഹായത്തോടെയാണ് ത്വെയ്റ്റ്സ് ദുർബലമായത് ഗവേഷകർ കണ്ടെത്തിയത്. ഫ്ലോറിഡയുടെ വലിപ്പമുള്ള മഞ്ഞുപാളിയാണ് ത്വെയ്റ്റ്സ്. അധികം വൈകാതെ ത്വെയ്റ്റ്സ് വേർപെടുമെന്നാണ് നിരീക്ഷണഫലം.
രണ്ട് നൂറ്റാണ്ട് മുൻപാണ് ത്വെയ്റ്റ്സ് സ്വതന്ത്രമായത്. അന്ന് മുതൽ ഈ മഞ്ഞുപാളി നീങ്ങുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ സഞ്ചാരവേഗം ഇരട്ടിയായി. മാത്രമല്ല, അന്‍റാര്‍ട്ടിക്കുമായി ബന്ധിപ്പിക്കുന്ന മേഖല വേഗത്തില്‍ ഉരുകാനും തുടങ്ങി. ഉരുകൽ രൂക്ഷമായതോടെയാണ് ആശങ്കയും വർധിച്ചത്.
