
യുഎസ് ഓപ്പണില്‍ കിരീടം ചൂടി ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാംതെക്. ടുണീഷ്യന്‍ താരം ഒന്‍സ് ജാബുറിനെ പരാജയപ്പെടുത്തിയാണ് ഇഗയുടെ മൂന്നാം ഗ്രാന്‍സ്ലാം കിരീട നേട്ടം. സ്കോര്‍ 6–2, 7–5. ജയത്തോടെ, 2014ന് ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ടോപ് സീഡ് ടെന്നീസ് താരമായി ഇഗ മാറി. 2014ല്‍ സെറിന വില്യംസിനാണ് ഈനേട്ടം കൈവരിച്ചത്. ഹാര്‍ഡ് കോര്‍ട്ടില്‍, ഇഗയുടെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാമാണിത്.
