
കോവിഡ് വാക്സീൻ നിർമാതാക്കളായ പുണെ സീറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് സിഇഒ ആണെന്ന വ്യാജ സന്ദേശത്തിലൂടെ ഓൺലൈൻ തട്ടിപ്പുകാർ ഒരു കോടി രൂപ കവർന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനവാലയുടേതെന്ന പേരിൽ വാട്സാപ്പിൽ നിന്ന് കമ്പനി ഡയറക്ടർക്കാണ് വ്യാജ സന്ദേശം എത്തിയത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു. പൂനവാല തന്നെയാണ് സന്ദേശം അയച്ചതെന്നു കരുതി ഉടൻ പണം ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ച് ദേശ്പാണ്ഡെ ഫിനാൻസ് വിഭാഗത്തിനു സന്ദേശം ഫോർവേഡ് ചെയ്തു. 1.01 കോടി രൂപയാണ് ഇതനുസരിച്ച് കൈമാറിയത്.
പണം കൈമാറിയ ശേഷമാണ് അമളി പറ്റിയത് സതീശ് ദേശ്പാണ്ഡെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൂണെ പൊലീസിൽ പരാതി നൽകി. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
