

കോഴിക്കോട് നാദാപുരം വിലങ്ങാട് പന്ത്രണ്ടുകാരനെ തെരുവുനായ കടിച്ചു. മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയ്ക്കാണ് കടിയേറ്റത്. ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. രാവിലെ 11 മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം. സഹോദരനൊപ്പം കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുംവഴി റോഡിലുണ്ടായിരുന്നു നായ ചാടി കടിക്കുകയായിരുന്നു. കാലില്‍ പരുക്കേറ്റ കുട്ടിയെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സ നല്‍കി. കടിച്ച തെരുവുനായയെ പേവിഷ പരിശോധനയ്ക്ക് വിധേയമാക്കും.