മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന തരത്തില്‍ അച്ഛന് ഭയം തോന്നി, ജീവിതത്തിലെ നിര്‍ണ്ണായകമായ തീരുമാനം, ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നി, ആ സമയത്ത് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു;തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

കൊച്ചി:മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തില്‍ നിലനിര്‍ത്താനാവാതെ വന്നതോടെയായിരുന്നു മഞ്ജുവും ദിലീപും വിവാഹമോചിതരായത്. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങള്‍ പങ്കുവെച്ചുള്ള മഞ്ജുവിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് എത്തിയപ്പോഴായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

തീരുമാനങ്ങളെടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛന്‍ പറഞ്ഞുവെന്നതിന്റെ പേരില്‍ ഞാന്‍ തീരുമാനം എടുത്തിട്ടില്ല. എന്റെ ആ സമയത്തെ തോന്നലിന് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാറുണ്ട്. മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന തരത്തില്‍ അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, എങ്ങനെ ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിരിക്കാമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

അത്രയധികം മെമ്മറി പവറൊന്നുമില്ല. ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഓര്‍ത്തോര്‍ത്ത് വെക്കുന്ന ശീലമില്ല. ആവശ്യമുള്ള കാര്യങ്ങളും മറന്ന് പോവാറുണ്ട് ഇടയ്ക്ക്. സത്യന്‍ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് എനിക്കില്ല.

അമിതാഭ് ബച്ചനൊപ്പം പരസ്യത്തില്‍ അഭിനയിക്കാനായിട്ടുണ്ട്. ഇങ്ങനെയുള്ള വ്യക്തികളെ കാണുമ്പോഴാണ് നമ്മളൊന്നും ഒന്നുമല്ലെന്ന് മനസിലാവുക. അവരുടെ ഷോഓഫ് കണ്ടിട്ടില്ല ഇങ്ങനെ പറയുന്നത്. ഇത്രയൊക്കെ നേടിയിട്ടും അവരുടെ പെരുമാറ്റം, അത് കണ്ട് പഠിക്കേണ്ട കാര്യം തന്നെയാണ്. എന്നെ ആദ്യം കണ്ടപ്പോള്‍ അയാം അമിതാഭ് ബച്ചന്‍ എന്ന് പറഞ്ഞ് അദ്ദേഹം തൊഴുതു. ചിത്രീകരണത്തിന് മുന്‍പ് തന്നെ പുള്ളി എത്തും. നമ്മള്‍ അപ്പോഴാണ് ചെല്ലുന്നതെങ്കില്‍ എഴുന്നേറ്റ് നമസ്‌കാരം പറയും, നമ്മള്‍ ഇരുന്നാല്‍ മാത്രമേ അദ്ദേഹം ഇരിക്കാറുള്ളൂ.

ദ പ്രീസ്റ്റില്‍ അഭിനയിക്കുന്ന സമയത്ത് ഞാനിങ്ങനെ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു. ആദ്യമായാണല്ലോ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത്. ഞങ്ങളൊന്നിച്ചുള്ള രംഗമുണ്ടല്ലോ, അതിലേക്കാണ് ഞാന്‍ ആദ്യം ചെന്ന് കയറുന്നത്. ഞാനിതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു. തമാശയൊക്കെ പറഞ്ഞ് വളരെ കൂളായിരുന്നു അദ്ദേഹം. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും കംഫര്‍ട്ടായിരുന്നു ആ സെറ്റിലെന്നും മഞ്ജു പറയുന്നു.

1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. പലപ്പോഴും മഞ്ജുവിൻ്റെ തിരിച്ച് വരവ് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. പിന്നീട് നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. രണ്ടാം വരവിൽ ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു. മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ്

മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന തരത്തില്‍ അച്ഛന് ഭയം തോന്നി, ജീവിതത്തിലെ നിര്‍ണ്ണായകമായ തീരുമാനം, ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നി, ആ സമയത്ത് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു;തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes