
ദോഹ : കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ് ചാക്കോ – സൗമ്യ ദമ്പതിമാരുടെ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്.. രാവിലെ സ്കൂൾ ബസിൽ സ്കൂളിലേക്ക് പോയ കൂട്ടി ബസിൽ ഉറങ്ങി പോവുകയായിരുന്നു. മറ്റ് കുട്ടികളെ ജീവനക്കാർ ക്ലാസ്സ് റൂമികളിലേക്ക് കൊണ്ടുപോയി. സീറ്റിൽ കിടന്നു ഉറങ്ങിയ മിൻസ അവരുടെ ശ്രദ്ധയിൽ പെടാതെ പോവുകയായിരുന്നു. കുട്ടികളെ ഇറക്കിയശേഷം വാഹനം പൂട്ടി ജീവനക്കാർ പോയി .ഉച്ചക്ക് ജീവനക്കാർ തിരികെ എത്തിയപ്പോൾ ആണ് കുട്ടി വാഹനത്തിൽ കുടുങ്ങി കിടക്കുന്നതു കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കടുത്ത ചൂട് താങ്ങാനാകാതെ ആണ് കൂട്ടി മരണപ്പെട്ടതെന്നാണ് കരുതുന്നത്.
