
വൈക്കം മുളക്കുളം പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു. ഇന്നുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തും. ടി.എം.സദന്‍ എന്നയാള്‍ വെള്ളൂര്‍ പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി.
കടുത്തുരുത്തിയിലും പെരുവയിലും പരിസരപ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. ഈ മേഖലയില്‍ പലതവണ നാട്ടുകാർക്ക് കടിയേറ്റിരുന്നു. എന്നിട്ടും അധികൃതർ നടപടി എടുക്കാത്തതിനെത്തുടർന്ന് നായ്ക്കളെ വിഷംവെച്ച് കൊന്നതാണെന്ന് ആരോപണമുണ്ട്.
