
ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ പച്ചൗമി ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ ഉറക്കി കിടത്തിയിരുന്ന കട്ടിലിനരികിൽ ഫോൺ ചാർജ് ചെയ്യാൻ കുത്തിയിട്ട ശേഷം ഗൃഹനാഥനായ സുനിൽകുമാർ കശ്യപ് ജോലിക്കു പോയതായിരുന്നു. ഫോൺ പൊട്ടിത്തെറിച്ചതോടെ വീടിന്റെ മേൽക്കൂരയിലേക്ക് തീ പടർന്നു. ഈ മേൽക്കൂര കട്ടിലിലേക്ക് വീണ് കുഞ്ഞിന് സാരമായി പൊള്ളലേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടസമയത്ത് സുനിൽകുമാറിന്റെ ഭാര്യയും രണ്ട് വയസ് പ്രായമുള്ള മൂത്ത കുട്ടിയും വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
