
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃതയുടെ ഫെയ്‌സ്ബുക്കില്‍ പേജില്‍ അപകീര്‍ത്തികരവും അസഭ്യവുമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത സ്ത്രീ സൈബർ പൊലീസിന്റെ വലയിൽ. അൻപതുകാരിയായ സ്മൃതി പഞ്ചൽ ആണ് അറസ്റ്റിലായത്. അമൃത ഫഡ്‌നവിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി കഴിഞ്ഞ രണ്ടു വര്‍ഷമായി അപകീര്‍ത്തികരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തു എന്നാണ് ഇവർക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം.
സ്മൃതി 53 വ്യാജ ഫെയ്‌സ്ബുക്ക് ഐഡികളും 13 ജിമെയില്‍ അക്കൗണ്ടുകളും ഉണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ സ്മൃതിയെ വ്യാഴാഴ്ച വരെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണെന്നു പൊലീസ് അറിയിച്ചു. ഐപിസി 419, 468 വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പുകളുമാണ് സ്മൃതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
