
തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന വനംവകുപ്പ് ദൗത്യസംഘാംഗം മരിച്ചു. കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകള്‍ക്കൊപ്പം എത്തിയ കോഴിക്കോട് മുക്കം സ്വദേശി ഹുസൈന് ഒരാഴ്ച മുന്‍പാണ് പരുക്കേറ്റത്. കാട്ടാന ഉള്‍പ്പെടെയുള്ള മൃഗങ്ങളെ മയക്കുവെടിവെക്കുന്ന ഡാര്‍ട്ട് സംഘത്തിലെ പ്രധാനിയാണ് ഹുസൈന്‍. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുമ്പോള്‍ തുരത്താന്‍ നിയോഗിക്കുന്ന ദൗത്യസംഘങ്ങളുടെ മുന്നില്‍ എപ്പോഴും ഹുസൈനുണ്ടായിരുന്നു.
