
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രണ്ടാം സ്ഥാനത്ത്. ആമസോൺ മേധാവി ജെഫ് ബെസോസിനെയും ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ സഹസ്ഥാപകൻ ബെർണാഡ് അർനോൾട്ടിനെയും പിന്തള്ളിയാണ് ഗൗതം അദാനി ഫോർബ്‌സ് മാസികയുടെ റിയൽ ടൈം ബില്യണേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്.
155.7 ബില്യൺ ഡോളാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞ മാസം അർനോൾട്ടിനെ പിന്തള്ളി അദാനി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 273.5 ബില്യൺ ഡോളർ ആസ്തിയുള്ള ടെസ്‌ല, സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അർനോൾട്ട് മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. 92 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.
