പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റിൽ

തമിഴ്നാട് മഹാബലിപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. ഇയാളുടെ ഉടമസ്ഥതയിലുള്ള അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെയാണു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിനുശേഷം മുങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഈയിടെയാണു പെണ്‍കുട്ടി പൊലീസ് സഹായം തേടിയത്.

ചെങ്കല്‍പേട്ട് ജില്ലയിലെ മഹാബലിപുരത്ത് അനാഥാലയം നടത്തിയിരുന്ന ചാര്‍ളിയെന്ന 58കാരനാണു അറസ്റ്റിലായത്. അനാഥാലയത്തില്‍ താമസിച്ചിരുന്ന പതിനാറുകാരിയെ ചാര്‍ളി വശീകരിച്ചു പീഡിപ്പിക്കുകകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്നു പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം അറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെണ്‍കുട്ടിയെ രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ചു.

പ്രസവശേഷം വീട്ടിലേക്കു കൊണ്ടുപോകാമെന്നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഹിതന്‍ തിരികെ വന്നില്ല. ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. തുടര്‍ന്നു മഹാബലിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒളിയടത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത്. ഇയാള്‍ അനാഥാലയത്തിലെ മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റിൽ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes