
ഭീമമായ തുക വൈദ്യുതി ബില്ലിനത്തിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു. രണ്ടരക്കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്ക്. ഈ മാസം 28 ന് ഇന്ത്യ- സൗത്ത് ആഫ്രിക്ക മൽസരം നടക്കാനിരിക്കെയാണ് വൈദ്യുതി വിച്ഛേദിച്ചത്.
