
തൊടുപുഴ കാഞ്ഞാറിൽ വിവാഹപ്പാർട്ടിക്കെത്തിയ രണ്ട് യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (23) , ചങ്ങനാശേരി സ്വദേശി അമൻ ഷാബു (20) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് ഇരുവരെയും കരയക്കെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി
